കുവൈറ്റ് സിറ്റി: കഴിഞ്ഞ ആറുമാസത്തിനിടെ റോഡപകടങ്ങളില്‍ കുവൈറ്ററിൽ മരിച്ചത് 150 പേർ. ജൂലൈ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്.
മാസത്തിൽ ശരാശരി 25 അപകട മരണമുണ്ടാകുന്നു. 2019ൽ 400ലേറെ പേർ മരിച്ചപ്പോൾ 2020ൽ 352 പേരാണ് അപകട മരണത്തിനിടയായത്. സമീപ വർഷങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണവും അപകട മരണവും കുറഞ്ഞുവരുന്നുണ്ട്.
ഗതാഗത വകുപ്പ് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്.