+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ൺ: ഡെ​ൽ​റ്റ​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ്യാ​പ​ന​ശേ​ഷി, വാ​ർ റൂം ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നു ഡെ​ൽ​റ്റ​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ർ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്
ഒ​മി​ക്രോ​ൺ: ഡെ​ൽ​റ്റ​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ്യാ​പ​ന​ശേ​ഷി, വാ​ർ റൂം ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നു ഡെ​ൽ​റ്റ​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ർ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ശ​ഷ് ഭൂ​ഷ​ൺ നി​ർ​ദേ​ശം ന​ല്കി.

രാ​ത്രി​ക​ർ​ഫ്യൂ പോ​ലെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, വ​ലി​യ ജ​ന​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക, വി​വാ​ഹ​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, പ​രി​ശോ​ധ​ന കൂ​ട്ടു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്കി​യി​ട്ടു​ള്ള​ത്. പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ലും ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലും ത​യാ​റെ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ 10 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ല്ലെ​ങ്കി​ൽ ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം രോ​ഗി​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ശ​ന​നി​യ​ന്ത്ര​ണം വേ​ണം. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ണം.

ക്ല​സ്റ്റ​ർ അ​ണു​ബാ​ധ​ക​ളി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ ഉ​ട​ൻ ത​ന്നെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി ലാ​ബു​ക​ളി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
More in Latest News :