+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അത്യാഹിത വിഭാഗത്തിൽ വാട്ട്സ്ആപ് ചികിത്സ! പരാതിയുമായി പൊതുജനം

അ​മ്പ​ല​പ്പു​ഴ:​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ഡോ​ക​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു പി​ജി ഡോ​ക​ട​ർ​മാ​രെ ഡ്യൂ
അത്യാഹിത വിഭാഗത്തിൽ വാട്ട്സ്ആപ് ചികിത്സ! പരാതിയുമായി പൊതുജനം
അ​മ്പ​ല​പ്പു​ഴ:​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ഡോ​ക​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു പി​ജി ഡോ​ക​ട​ർ​മാ​രെ ഡ്യൂ​ട്ടി എ​ൽ​പ്പി​ച്ച് സീ​നി​യ​ർ ഡോ​ക​ട​ർ​മാ​ർ മു​ങ്ങു​ക​യാ​ണ് പ​തിവെന്നാണ് ആരോപണം. അ​തുകൊ​ണ്ടുത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു വേ​ണ്ട​ത്ര ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തിയും വ്യാ​പ​ക​മാ​ണ് .

രോ​ഗി​യെ പ​രി​ശോ​ധി​ച്ചു വി​വ​രം ഡ്യൂ ​ട്ടി​യി​ലു​ള്ള സി​നി​യ​ർ ഡോ​ക്ട​ർ​ക്കു വാ​ട്സ് ആ​പ് ചെ​യ്യൂ​ക​യാ​ണ് പ​തി​വ്. ആ​രെ​ങ്കി​ലും ഡ്യൂ​ട്ടി ഡോ​ക്ട​റെ തി​ര​ക്കി​യാ​ൽ അ​വി​ടെ​യു​ണ്ട് ഇ​വി​ടെ​യുണ്ടെ​ന്നു പ​റ​ഞ്ഞു ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ ത​ടി​ത​പ്പും .

ഏറ്റവും അത്യാവശ്യമായ അ​ത്യാ​ഹി​ത വി​ഭാ​ഗം ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​രി​നും സാ​ധി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ജ​ന​സം​സാ​രം.



വാ​ട്സ് ആ​പ് ചി​കി​ത്സ മ​തി​യാ​ക്കി സീ​നി​യ​ർ ഡോ​ക​ട​റു​ടെ സേ​വ​നം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.
More in Latest News :