+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന്നാ​ക്ക സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ന്നാ​ക്ക സം
മു​ന്നാ​ക്ക സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ല: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന സം​വ​ര​ണം നി​ല​വി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്‍റെ വി​വ​ര​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗം ദ​രി​ദ്ര​രാ​ണ്. അ​വ​ർ​ക്കാ​യി​ട്ടാ​ണ് മു​ന്നാ​ക്ക സം​വ​ര​ണംം ന​ട​പ്പാ​ക്കു​ന്ന​ത്. ചി​ല​ർ കാ​ര്യ​മ​റി​യാ​തെ അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ പ​ര​മ ദ​രി​ദ്ര​ര​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 50 ശ​ത​മാ​നം സം​വ​ര​ണം പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന് ത​ന്നെ​യാ​ണ്. ശേ​ഷി​ക്കു​ന്ന 50 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 10 ശ​ത​മാ​നം സം​വ​ര​ണം മു​ന്നോ​ക്ക​ക്കാ​രി​ലെ ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ക എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​യം സ​ർ​വേ വി​വ​ര​ശേ​ഖ​ര​ണം കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നെ എ​ൻ​എ​സ്എ​സ് ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്. വാ​ർ​ഡ് അം​ഗ​വും വി​ല്ലേ​ജ് ഓ​ഫീ​സ​റും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വേ​ണം സ​ർ​വേ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ. അ​ല്ലെ​ങ്കി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.

മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും എ​ന്നാ​ൽ സ​ർ​വേ രീ​തി​യോ​ട് എ​തി​ർ​പ്പു​ണ്ടെ​ന്നും വേ​ണ്ടി വ​ന്നാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും എ​ൻ​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :