+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ "കു​ട്ടി ഡ്രൈ​വ​ർ​മാ​ർ' കൂ​ടു​ന്നു; 10 മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 1808 കൗ​മാ​ര​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 1808 കൗ​മാ​ര​ക്കാ​ർ. 2019ൽ ​ആ​കെ 435 പേ​ർ പി​ടി​യി​ലാ​യ സ്ഥാ​ന​ത്താ​ണ് ഈ ​വ​
കു​വൈ​റ്റി​ൽ
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 1808 കൗ​മാ​ര​ക്കാ​ർ. 2019ൽ ​ആ​കെ 435 പേ​ർ പി​ടി​യി​ലാ​യ സ്ഥാ​ന​ത്താ​ണ് ഈ ​വ​ർ​ധ​ന. 13 മു​ത​ൽ 16 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രി​ൽ അ​ധി​ക​വും.

ഒ​ക്ടോ​ബ​ർ അ​വ​സാ​ന​യാ​ഴ്ച ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 475 കൗ​മാ​ര​ക്കാ​ർ പി​ടി​യി​ലാ​യി​രു​ന്നു. ജ​ഹ്റ, അ​ഹ്മ​ദി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ര​ക്ഷി​താ​ക്ക​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കി​യ​ത്.

കാ​ര്യ​മാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​ട്ടും കു​ട്ടി ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​ത് അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച് കു​ട്ടി​ക​ൾ പി​ടി​യി​ലാ​യാ​ൽ ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന ഉ​ട​മ​യാ​യ ര​ക്ഷി​താ​വി​നെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യും.
More in Latest News :