പനാജി: കേരള ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും തോൽവിത്തുടക്കം. ഗോവ ഫറ്റോർദയിൽ ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ ഗോൾ മഴയിൽ മുക്കി നാണംകെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ എടികെ പരാജയപ്പെടുത്തിയത്.
എടികെയ്ക്കായി ഹ്യൂഗോ ബൗമസ് ഇരട്ട ഗോൾ നേടിയപ്പോൾ റോയ് കൃഷ്ണയും ലിസ്റ്റണും ഓരോ ഗോൾ നേടി. ബ്ലാസ്റ്റേഴ്സിനു വേണ്ടി സഹലും അർജന്റീന താരം ഹൊർഗെ ഡിയസുമാണ് ലക്ഷ്യം കണ്ടത്.
കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ എടികെ ഗോളടി തുടങ്ങി. ബൗമസായിരുന്നു തുടക്കമിട്ടത്. 24 ാം മിനിറ്റിൽ സഹൽ തിരിച്ചടിച്ച് സമനില പിടിച്ചു.
കെ.പി രാഹുലിന്റെ ക്രോസ് ബോക്സിനു വെളിയിൽ നെഞ്ചിലെടുത്ത സഹൽ ഒന്നാന്തരമൊരു വോളിയിലൂടെ വലകുലുക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കും മുൻപ് രണ്ട് ഗോൾ കൂടി നേടി എടികെ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ലിസ്റ്റണിലൂടെ എടികെ ലീഡ് വീണ്ടും ഉയർത്തി. 69 ാം മിനിറ്റിൽ ഹൊർഗെ ഡിയസ് ലീഡ് കുറച്ചെങ്കിലും എടികെ കുലുങ്ങിയില്ല.
മുൻപ് ഇരുടീമും സീസണിലെ ഉദ്ഘാടന മത്സരത്തിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും വിജയം എടികെയ്ക്കായിരുന്നു. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സ രവും ഇരുടീമുകളും തമ്മിലായിരുന്നു.