+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.15 വ​യ​സു​കാ​ര​നാ​യ അ​ക്ര​മി​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ക​ല
അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.15 വ​യ​സു​കാ​ര​നാ​യ അ​ക്ര​മി​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ക​ല​പ്പ​മ​ണ്ണി​ല്‍​പ്പ​ടി ചെ​രു​വി​ല്‍ പ​രേ​ത​നാ​യ പി.​ടി. മാ​ത്യു​വി​ന്‍റെ മ​ക​ന്‍ സാ​ജ​ന്‍ മാ​ത്യു (56) വാ​ണ് മ​രി​ച്ച​ത്.

പ്ര​തി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ പ​തി​ന​ഞ്ചു​കാ​ര​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സാ​ജ​നു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ ടെ​ക്‌​സ​സ് പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി.

കോ​ഴ​ഞ്ചേ​രി ചെ​രു​വി​ല്‍ കു​ടും​ബാം​ഗ​മാ​യ സാ​ജ​ന്‍ 2005ല്‍ ​കു​വൈ​റ്റി​ല്‍​നി​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ഭാ​ര്യ: മി​നി ഡാ​ള​സ് പ്ര​സ്ബി​റ്റി​രി​യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​ണ്. മ​ക്ക​ള്‍: ഫേ​മ സാ​റാ സാ​ജ​ന്‍, അ​ലീ​ന ആ​ന്‍ സാ​ജ​ന്‍. മ​രു​മ​ക​ന്‍: അ​നീ​ഷ്.
More in Latest News :