തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ധനവില ഇനിയും കുറയ്ക്കണം. കേന്ദ്രം വൻകിട കമ്പനികളുടെ കോർപറേറ്റ് നികുതി കുറച്ചെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.