+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി വാ​യു നി​ല​വാ​രം മോ​ശ​മാ​യി തു​ട​രു​ന്നു; എ​ക്യൂ​ഐ 332

ന്യൂ​ഡ​ൽ​ഹി: വാ​യു നി​ല​വാ​രം തീ​രെ മോ​ശം അ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​നി​ല​വാ​ര സൂ​ചി​ക​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 332 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള
ഡ​ൽ​ഹി വാ​യു നി​ല​വാ​രം മോ​ശ​മാ​യി തു​ട​രു​ന്നു; എ​ക്യൂ​ഐ 332
ന്യൂ​ഡ​ൽ​ഹി: വാ​യു നി​ല​വാ​രം തീ​രെ മോ​ശം അ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​നി​ല​വാ​ര സൂ​ചി​ക​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 332 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഗു​രു​ഗ്രാം എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം മോ​ശ​മാ​ണ്.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഡ​ൽ​ഹി​യി​ൽ വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശ​മാ​ണ്. ഞാ​യ​റാ​ഴ്ച​വ​രെ​യെ​ങ്കി​ലും ഈ ​സ്ഥി​തി തു​ട​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചി​രു​ന്നു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ട്ര​ക്കു​ക​ൾ​ക്ക് മാ​ത്ര​മേ ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളു.

പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും 15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലൂ​ടെ ഓ​ടാ​ൻ പാ​ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പു​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ല്ലാ​തെ ഡീ​സ​ൽ ജ​നേ​റേ​റ്റ​ർ സെ​റ്റു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

ഞാ​യ​റാ​ഴ്ച​യ്ക്കു ശേ​ഷം ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തോ​ടെ വാ​യു​വി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു തു​ട​ങ്ങു​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ട്രോ​ള​ജി​ക്ക​ൽ വി​ഭാ​ഗം (ഐ​എം​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
More in Latest News :