+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​ഐ, ഇ​ഡി ത​ല​വ​ന്മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ട​ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​യി നീ​ട്ടി​യ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ്
സി​ബി​ഐ, ഇ​ഡി ത​ല​വ​ന്മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ട​ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​യി നീ​ട്ടി​യ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു​മേ​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഇ​ത്ത​രം നീ​ക്കം ന​ട​ത്തു​ന്ന​ത് അ​ധാ​ർ​മി​ക​വും ഏ​ജ​ൻ​സി​ക​ളു​ടെ സ്വ​ത​ന്ത്ര പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മേ​ധാ​വി​ക​ളു​ടെ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു​മേ​ലു​ള്ള രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ത​ല​വ​ന്മാ​രു​ടെ കാ​ലാ​വ​ധി അ​നി​യ​ന്ത്രി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കോ​ട​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല​യു​ടെ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :