വാൻകൂവർ: പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കൊടുങ്കാറ്റിലും പേമാരിയിലും റെയിൽ, റോഡ് ഗതാഗതം താറുമാറായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒരു സ്ത്രീ മരിക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
അഗ്നിശമനസേനയ്ക്കൊപ്പം സായുധസേനയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ആഴ്ചയവസാനത്തോടെ കൂടുതൽ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചിട്ടുള്ളത്. പ്രവിശ്യയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.