ഗോഹട്ടി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ചുള്ള അപകീർത്തികരമായ പരാമർശം നടത്തിയ ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരേ ആസാമിലെ കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകി.
നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഗോഹട്ടിയിലെ ദിസ്പുർ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിലെ ആവശ്യം. ആസാമിലെയും രാജ്യത്തെയും സ്വാതന്ത്ര്യസമരസേനാനികളെ അപഹസിക്കുന്നതാണ് നടിയുടെ പരാമർശമെന്നും പരാതിയിലുണ്ട്.
എന്നാൽ നടിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷമാണ് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കഴിഞ്ഞദിവസം പറഞ്ഞത്.