+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പോ​യി ച​രി​ത്രം പ​ഠി​ക്കൂ..': ക​ങ്ക​ണ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​ക്കു​റി​ച്ചും രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ​ക്കു​റി​ച്ചും ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് ന​ട​ത്തി​യ മോ​ശം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളെ വ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​ക്കു​റി​ച്ചും രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ​ക്കു​റി​ച്ചും ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് ന​ട​ത്തി​യ മോ​ശം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ശ​ശി ത​രൂ​ർ എം​പി. ക​ങ്ക​ണ ച​രി​ത്രം കു​റ​ച്ചെ​ങ്കി​ലും വാ​യി​ക്കേ​ണ്ട​തു​ണ്ട്. ഗാ​ന്ധി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ മാ​ധ്യ​മ​ത്തി​നോ​ടാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. നി​ങ്ങ​ളു​ടെ നി​യ​മം അ​നീ​തി​പ​ര​മാ​ണെ​ന്നും താ​ൻ നി​ങ്ങ​ളു​ടെ നി​യ​മം ലം​ഘി​ക്കു​ക​യാ​ണെ​ന്നും ബ്രി​ട്ടീ​ഷു​കാ​രോ​ട് പ​റ​ഞ്ഞ​യാ​ളാ​ണ് ഗാ​ന്ധി. നി​ങ്ങ​ള്‍​ക്കി​ഷ്ട​മു​ള്ള​ത് പോ​ലെ നി​ങ്ങ​ളെ​ന്നെ ശി​ക്ഷി​ക്കൂ, ആ ​ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്ന് പ​റ​യു​ന്ന​താ​ണോ യാ​ച​ന​യെ​ന്നും ത​രൂ​ർ ചോ​ദി​ച്ചു.

ജ​യി​ല്‍ മോ​ചി​ത​നാ​വാ​ന്‍ മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ ആ​ളു​ക​ളെ വീ​ര​നാ​യി ക​രു​തു​ന്ന ക​ങ്ക​ണ​യ്ക്ക് സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ യ​ഥാ​ര്‍​ഥ വീ​ര​ന്‍​മാ​രെ മ​ന​സി​ലാ​വാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും, പ​ല​രും ക​ങ്ക​ണ​യു​ടെ വീ​ര​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ലം ജ​യി​ലി​ല്‍ കി​ട​ന്നി​രു​ന്നെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം ഗാ​ന്ധി​യു​ടെ ഭി​ക്ഷ​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ങ്ക​ണ പ​റ​ഞ്ഞ​ത്.
More in Latest News :