തിരുവനന്തപുരം: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ട്രേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
ആളിയാർ ഡാം തുറന്നതിനെ തുടർന്ന് അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയർന്നു.