ദുബായി: രാത്രിയിൽ സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാൻ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സുരക്ഷാ സൂചികയിൽ യുഎഇ ഒന്നാമത് എത്തിയത് ട്വീറ്റ് ചെയ്തായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പരാമർശം. ഗാലുപ്പിന്റെ 2021 ലെ ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടിലാണ് യുഎഇ ഒന്നാമതെത്തിയത്.
രാജ്യത്തെ ജനങ്ങൾക്ക് രാത്രിയിൽ പേടികൂടാതെ നിരത്തിലൂടെ നടക്കാനാവുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സുരക്ഷ അനുഗ്രഹമാണ്. സുരക്ഷിതത്വം എന്നാൽ ശാന്തമായ സന്തോഷകരമായ ജീവിതവുമാണ്.
ഒരു സ്ത്രീക്ക് ഒറ്റയ്ക്ക്, പകലോ രാത്രി വൈകിയോ ഭയമില്ലാതെ നടക്കാൻ കഴിയുമെന്ന് പറഞ്ഞാൽ, അവൾ ഉറപ്പായും യുഎഇയിൽ ആയിരിക്കും- ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.