+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 11,919 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ 41ാം ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി
രാ​ജ്യ​ത്ത് 11,919 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,919 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ 41-ാം ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 470 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

11,242 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യി. 1.28 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

6,849 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ൾ എ​ണ്ണം കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ര​ണ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​ണ​ക്കു​പു​റ​ത്തു​വി​ട്ട​തി​നാ​ൽ 388 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ കേ​ര​ള​ത്തി​ൽ ക​ണ​ക്കി​ൽ വ​ന്നു.

1,003 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത്. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല​ക്കം ക​ട​ന്നി​ല്ല.
More in Latest News :