+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്ന​തി​നാ​ലാ​ണ് ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​ടു​ക്കി​യി​ൽ സെ​ക്ക​ൻ​ഡി​ൽ 40,000 ലീ​റ്റ​ർ വെ​ള്ള​മ
മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്ന​തി​നാ​ലാ​ണ് ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​ടു​ക്കി​യി​ൽ സെ​ക്ക​ൻ​ഡി​ൽ 40,000 ലീ​റ്റ​ർ വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വേ​ണ്ടി വ​ന്നാ​ൽ കൂ​ടു​ത​ൽ വെ​ള്ളം നി​യ​ന്ത്രി​ത​മാ​യി തു​റ​ന്നു വി​ടു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നും ത​മി​ഴ്‌​നാ​ടി​നോ​ട് കൂ​ടു​ത​ൽ ജ​ലം കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റൂ​ൾ ക​ർ​വി​ന് മു​ക​ളി​ലേ​ക്ക് വെ​ള്ളം പി​ടി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ ത​മി​ഴ്‌​നാ​ട് റൂ​ൾ ക​ർ​വ് പാ​ലി​ച്ചാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :