ദുബായ്: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ നിയമിച്ചത്.
ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്. ഇതേത്തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.
2019 ഒക്ടോബറിലാണ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തുന്നത്. 2015-നും 2019-നും ഇടയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരുന്നു അദ്ദേഹം.