+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ്വാ​ത​ന്ത്ര്യ​മ​ല്ല, ഗാ​ന്ധി നേ​ടി​ത്ത​ന്ന​ത് ഭി​ക്ഷ': രാ​ഷ്ട്ര​പി​താ​വി​നെ അ​പ​മാ​നി​ച്ച് വീ​ണ്ടും ക​ങ്ക​ണ

മും​ബൈ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. സ്വാ​ത​ന്ത്ര്യ​മ​ല്ല, മ​റി​ച്ച് ഭി​ക്ഷ​യാ​ണ് ഗാ​ന്ധി​യു​ടെ അ​ഹിം​സാ​മാ​ര്‍​ഗം​കൊ​ണ്ട് രാ​ജ്യ​ത്തി​ന
മും​ബൈ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. സ്വാ​ത​ന്ത്ര്യ​മ​ല്ല, മ​റി​ച്ച് ഭി​ക്ഷ​യാ​ണ് ഗാ​ന്ധി​യു​ടെ അ​ഹിം​സാ​മാ​ര്‍​ഗം​കൊ​ണ്ട് രാ​ജ്യ​ത്തി​നു നേ​ടി​ത്ത​ന്ന​തെ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശം.

ആ​രെ​ങ്കി​ലും ചെ​കി​ട​ത്ത് അ​ടി​ച്ചാ​ൽ മ​റു ക​ര​ണം കൂ​ടി കാ​ണി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് പ​ഠി​പ്പി​ച്ച​ത് ഇ​വ​രാ​ണ്. എ​ന്നാ​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല. അ​ത് വെ​റും ഭി​ക്ഷ മാ​ത്ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​ൻ​മാ​രെ വി​വേ​ക​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാം കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഭ​ഗ​ത് സിം​ഗി​നേ​യും സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നേ​യും ഗാ​ന്ധി ഒ​രു ത​ര​ത്തി​ലും സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​തോ​ടൊ​പ്പം ഗാ​ന്ധി​യും നെ​ഹ്‌​റു​വും ജി​ന്ന​യും ചേ​ര്‍​ന്ന് ബ്രി​ട്ടീ​ഷു​കാ​രു​മാ​യി നേ​താ​ജി​യെ കു​ടു​ക്കാ​ന്‍ ഉ​ട​മ്പ​ടി​യി​ലെ​ത്തി​യെ​ന്നും ക​ങ്ക​ണ പ​റ​യു​ന്നു.

ഭ​ഗ​ത് സിം​ഗി​നെ തൂ​ക്കി​ലേ​റ്റാ​ന്‍ ഗാ​ന്ധി​ജി ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കൊ​പ്പം നി​ന്നെ​ന്നും, ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭ​ഗ​ത് സിം​ഗി​നെ തൂ​ക്കി​ലേ​റ്റി​യ​തെ​ന്നും ക​ങ്ക​ണ പ​റ​യു​ന്നു.

അ​തേ​സ​മ​യം, രാ​ഷ്ട്ര​പി​താ​വി​നെ അ​പ​മാ​നി​ച്ച ക​ങ്ക​ണ​യ്ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. താ​ര​ത്തി​നെ​തി​രേ മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നാ​നാ പ​ട്ടോ​ള പ​റ​ഞ്ഞു.
More in Latest News :