+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ജെ പാ​ർ​ട്ടി​യി​ൽ ജോ​ജു പ​ങ്കെ​ടു​ത്തോ..? അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

കൊ​ച്ചി: കൊ​ച്ചി​യി​ലെ മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലെ ന​ട​ന്‍ ജോ​ജു​വി​ന്‍റെ ഇ​
ഡി​ജെ പാ​ർ​ട്ടി​യി​ൽ ജോ​ജു പ​ങ്കെ​ടു​ത്തോ..? അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
കൊ​ച്ചി: കൊ​ച്ചി​യി​ലെ മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലെ ന​ട​ന്‍ ജോ​ജു​വി​ന്‍റെ ഇ​ട​പെ​ട​ല്‍ ആ​സൂ​ത്രി​ത​മാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഷി​യാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജോ​ജു​വി​ന്‍റെ അ​ന്ന​ത്തെ പെ​രു​മാ​റ്റം ദു​രൂ​ഹ​മാ​ണ്. കാ​റി​ല്‍ വ​ന്നി​റ​ങ്ങി ര​ണ്ടു മി​നി​റ്റ് ക​ഴി​ഞ്ഞ​യു​ട​ന്‍ പു​റ​ത്തി​റ​ങ്ങി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. അ​ന്നു രാ​വി​ലെ​യാ​ണ് മോ​ഡ​ലു​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​തി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ജോ​ജു​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ഷി​യാ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മു​ന്‍ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ ജോ​ജു​വും പ​ങ്കെ​ടു​ത്തി​രു​ന്നോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന പ്ര​മു​ഖ​ൻ, അ​ത് സി​നി​മ ന​ട​നോ, രാ​ഷ്ട്രീ​യ നേ​താ​വോ ആ​ണെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​യാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്നി​ല്ലെ​ന്നും ഷി​യാ​സ് ചോ​ദി​ച്ചു.
More in Latest News :