തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. കൂനൻ വേങ്ങ സ്വദേശിനി ഷെമി (49)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വാമനപുരം നദിയിൽ അരുവിപ്പുറം പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. തമിഴ്നാട്ടിൽ കാനറ ബാങ്ക് മാനേജരായിരുന്നു.
ചൊവ്വാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. കുടപ്പനകുന്നിൽ താമസിച്ചിരുന്ന ഇവരുടെ കുടുംബ വീട് വെഞ്ഞാറമൂട് കൂനൻ വേങ്ങയിലാണ്. ഏതാനും ദിവസമായി ഇവർ കുടുംബ വീട്ടിലായിരുന്നു താമസം.
ഫയർഫോഴ്സും വെഞ്ഞാറമൂട് പോലീസും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.