തിരുവനന്തപുരം: സിഎജിയെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ പദ്ധതികൾ അട്ടിമറിക്കാനാണ് സിഎജിയുടെ നീക്കമെന്ന് കോടിയേരി പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് കോടിയേരിയുടെ വിമർശനം.
പല പദ്ധതികൾക്കും കേന്ദ്രം കടമെടുക്കുന്നുണ്ട്. എന്നാൽ അപ്പോഴൊന്നും സിഎജി മിണ്ടുന്നില്ല. ഇപ്പോൾ കിഫ്ബിക്കെതിരേ അക്രമണം നടത്താനാണ് അവരുടെ ശ്രമം. സർക്കാർ പദ്ധതികൾ അട്ടിമറിക്കാനാണ് സിഎജിയുടെ ലക്ഷ്യമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.