+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ക്ഷി​ക്ക​ണം, കാ​ഷ്മീ​ർ യാ​ത്ര​യും വേ​ണ്ട; പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് പൗ​ര​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക. കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം. ഭീ​ക​ര​വാ​ദ​വ
സൂ​ക്ഷി​ക്ക​ണം, കാ​ഷ്മീ​ർ യാ​ത്ര​യും വേ​ണ്ട; പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് പൗ​ര​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക. കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

ഭീ​ക​ര​വാ​ദ​വും ആ​ഭ്യ​ന്ത​ര അ​ശാ​ന്തി​യും കാ​ര​ണം, സാ​യു​ധ​സം​ഘ​ട​ന​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യ ജ​മ്മു കാ​ഷ്മീ​രി​ലെ 10 കി​ലോ​മീ​റ്റ​ർ‌ ചു​റ്റ​ള​വി​ലേ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും യാ​ത്ര ചെ​യ്യ​രു​തെ​ന്നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ അ​തി​വേ​ഗം വ​ള​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൊ​ന്ന് ബ​ലാ​ത്സം​ഗ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അ​ധി​കാ​രി​ക​ൾ റി​പ്പോ​ർ‌​ട്ട് ചെ​യ്യു​ന്നു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന പൗ​ര​ൻ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു.
More in Latest News :