+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് യു​വാ​വ് ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: മു​ട്ട​മ്പ​ല​ത്ത് കാ​റി​ലെ​ത്തി ഫോ​ണി​ല്‍ സം​സാ​രി​ച്ച ശേ​ഷം യു​വാ​വ് ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. പ​ള്ളി​ക്ക​ത്തോ​ട് മു​ക​ളേ​ല്‍ ആ​നി​ക്കാ​ട് വെ​സ്റ്റ് മു​ക​ളേ​ല്‍ ത്ര​യ
കോ​ട്ട​യ​ത്ത് യു​വാ​വ് ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി
കോ​ട്ട​യം: മു​ട്ട​മ്പ​ല​ത്ത് കാ​റി​ലെ​ത്തി ഫോ​ണി​ല്‍ സം​സാ​രി​ച്ച ശേ​ഷം യു​വാ​വ് ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. പ​ള്ളി​ക്ക​ത്തോ​ട് മു​ക​ളേ​ല്‍ ആ​നി​ക്കാ​ട് വെ​സ്റ്റ് മു​ക​ളേ​ല്‍ ത്ര​യീ​ശം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ന്‍ പ​ത്മ​നാ​ഭ​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. മു​ട്ട​മ്പ​ലം റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മു​ട്ട​മ്പ​ലം റെ​യി​ല്‍​വേ ഗേ​റ്റി​ന്‍റെ ഭാ​ഗ​ത്ത് കാ​റി​ലെ​ത്തി​യ ഇ​ദേ​ഹം, കാ​ര്‍ നി​ര്‍​ത്തി ഫോ​ണ്‍ ചെ​യ്ത് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ഫോ​ണ്‍ ചെ​യ്ത് കൊ​ണ്ടു ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ട്രെ​യി​ന്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​ദ്ദേ​ഹം ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

സം​ഭ​വം അ​റി​ഞ്ഞ് ഈ​സ്റ്റ് പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി. ഇ​ന്‍​ക്വ​സ്റ്റ് അ​ട​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഈ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റെ​ജോ.​പി. ജോ​സ​ഫ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ​യോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ള്‍ ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കോ​ട്ട​യ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂം ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി​രു​ന്നു. പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്‍ നാ​യ​രാ​ണ് പി​താ​വ്. ല​ക്ഷ്മി​യാ​ണ് ഹ​രി​യു​ടെ ഭാ​ര്യ. ര​ണ്ട് മ​ക്ക​ൾ.
More in Latest News :