കൊച്ചി: നികുതി അടക്കാതെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിച്ചിരുന്ന കാരവനുകൾ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
മലയാളത്തിലെ രണ്ടു യുവതാരങ്ങൾക്കായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള കാരവാനാണ് പിടികൂടിയത്.
ഇരുമ്പനം റോഡരികിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.
ഒരു വർഷത്തേക്ക് നികുതി ഇനത്തിൽ ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.