+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എസുകാരന്‍റെ കൊലപാതകം: അക്രമികളെ കണ്ടാലറിയാമെന്നു ഭാര്യ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഇ​
ആ​ർ​എ​സ്എസുകാരന്‍റെ കൊലപാതകം: അക്രമികളെ കണ്ടാലറിയാമെന്നു ഭാര്യ
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി പാ​ല​ക്കാ​ട് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു. എ​ട്ടു സം​ഘ​ങ്ങ​ൾ ആ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം വാ​ള​യാ​ർ- തൃ​ശൂ​ർ ഹൈ​വേ​യി​ൽ പ്ര​വേ​ശി​ച്ചെന്നു വ്യ​ക്ത​മാ​യ​തി​നാ​ൽ ഹൈ​വേ കേ​ന്ദ്രീ​ക​രി​ച്ചു കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ, നെ​ടു​ന്പാ​ശേരി ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ടോ​ളാ​യ പാ​ലി​യേ​ക്ക​ര അ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കും.

പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു പോ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളു​ന്നി​ല്ല. വെ​ള്ള മാ​രു​തി കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സ​ഞ്ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.​ മ​ന്പ്ര​ത്തെ ഭാ​ര്യ​വീ​ട്ടി​ൽനി​ന്നു ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന സ​ഞ്ജി​ത്തി​നെ കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വി​ജ​ന​മാ​യ സ്ഥ​ല​ത്തു വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ൽനി​ന്നു സ​ഞ്ജു​വി​നെ വ​ലി​ച്ചു പു​റ​ത്തി​ട്ട അ​ക്ര​മി​ക​ൾ ഭാ​ര്യ​യു​ടെ മു​ന്നി​ൽ വ​ച്ചു ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടു​ക​യാ​യി​രു​ന്നു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്നു ഭാര്യ പറയുന്നു.
More in Latest News :