കോട്ടയം: മാധ്യമ പ്രവർത്തകൻ സി.ജി. ദിൽജിത്ത് (32) അന്തരിച്ചു. 24 ന്യൂസ് ചാനലിന്റെ കോട്ടയം ബ്യൂറോ ചീഫായിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ദൃശ്യമാധ്യമ രംഗത്ത് സജീവമാണ്. കൈരളി ടിവിയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം പ്രസ് ക്ലബിൽ ഉച്ചയ്ക്ക് 12ന് പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈക്കത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.