കുമളി: നീരൊഴുക്ക് ശക്തമായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 140.45 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നതിനാലാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോള്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് നല്കിയ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടർ തുറക്കും.