മുംബൈ: വോയിസ് ട്രേഡിംഗ് സേവനം അവതരിപ്പിച്ച് പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമായ പേടിഎം. ഈ സൗകര്യം ഉപയോഗപ്പെടുത്തി വോയിസ് കമാൻഡിലൂടെ ഓഹരികൾ വാങ്ങാനും വിൽക്കാനും വിവരങ്ങൾ അറിയാനും സാധിക്കും. പേടിഎം മണി എന്ന പ്ലാറ്റ്ഫോമിലാണ് ഈ സേവനം ലഭ്യമാകുന്നത്.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയാണു പേടിഎം വോയിസ് കമാൻഡ് സൗകര്യമൊരുക്കുന്നത്. നിലവിൽ ആപ്ലിക്കേഷന്റെ ബീറ്റ വേർഷനിലാണു വോയിസ് ട്രേഡിംഗ് സേവനം ലഭ്യമാകുന്നത്. ഉടൻതന്നെ സേവനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പേടിഎം മണി സിഇഒ വരുണ്‍ ശ്രീധർ അറിയിച്ചു.