ന്യൂഡല്‍ഹി: അത്യാധുനിക നിരീക്ഷണ സംവിധാനമായ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ദീര്‍ഘദൂര നിരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 30 അമേരിക്കന്‍ നിര്‍മിത പ്രിഡേറ്റര്‍ ഡ്രോണുകളാണ് ഏകദേശം 21,000 കോടി രൂപ ചിലവിട്ട് രാജ്യം വാങ്ങാനൊരുങ്ങുന്നത്.
കേന്ദ്ര പ്രതിരോധ സെക്രട്ടറിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച തീരുമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അംഗീകാരം ലഭ്യമായാല്‍ ക്യാബിനറ്റ് കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് വിടും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയിലെ സൈനിക നിരീക്ഷണങ്ങള്‍ക്കായി അമേരിക്കയില്‍ നിന്നും നാവിക സേന രണ്ട് സീ ഗാര്ഡിയന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ചൈനയും ഇന്ത്യയുമായി ഉണ്ടായ സംഘര്‍ഷത്തിലും സീ ഗാര്ഡിയന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ സൈനിക നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയ ഡ്രോണുകളില്‍ നിന്നും വ്യത്യസ്ഥമായി പുതിയ ഡ്രോണുകളില്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.