തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആർ. അനിൽ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, കേരളാ കോണ്‍ഗ്രസ് -എം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഈ മാസം 29 നാണ് ഉപതെരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണ് പോളിംഗ്.