പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്ന സ്ഥലം കണ്ട മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് വെട്ടേറ്റ് മരിച്ചത്. ഭാര്യയുടെ കൺമുന്നിൽവച്ചായിരുന്നു ആക്രമണം. ഭാര്യയുമായി സഞ്ജിത് ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.