കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം തിരക്കേറിയ റോഡില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇടക്കൊച്ചി-കാക്കനാട് റൂട്ടിലോടുന്ന മരിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്.
ബസ് അമിത വേഗത്തിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആദ്യം കാറിലും ഓട്ടോയിലും ഇടിച്ച ബസ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്ത് മരത്തിലിടിച്ചാണ് നിന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.