ദുബായി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് കിരീടപോരാട്ടത്തിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയയ്ക്ക്. ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലൻഡിനെ ബാറ്റിംഗിനയച്ചു. അയൽക്കാരും വൈരികളുമായ ന്യൂസിലൻഡും ഓസ്ട്രേലിയയും നേർക്കുനേർവരുന്പോൾ പുതിയ കിരീട അവകാശിയാവും ഉണ്ടാകുക എന്നതാണ് യാഥാർഥ്യം.
ഐസിസി ട്വന്റി-20യിൽ കന്നിക്കിരീടത്തിനായാണ് ഇരു ടീമുകളും കൊന്പുകോർക്കുന്നത്. 2010ൽ ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം നേടാനായില്ല. അതേസമയം, ന്യൂസിലൻഡ് ഇതാദ്യമായാണ് ട്വന്റി-20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.