+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​മ്പ അ​ണ​ക്കെ​ട്ടി​ല്‍ ബ്ലൂ​അ​ല​ര്‍​ട്ട്, ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പ​ന്പ അ​ണ​ക്കെ​ട്ടി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​മ്പാ ന​ദി​യു​ടെ​യും, ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​
പ​മ്പ അ​ണ​ക്കെ​ട്ടി​ല്‍ ബ്ലൂ​അ​ല​ര്‍​ട്ട്, ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പ​ന്പ അ​ണ​ക്കെ​ട്ടി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​മ്പാ ന​ദി​യു​ടെ​യും, ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.50 മീ​റ്റ​ര്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും 984.50 മീ​റ്റ​ര്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​ക്കി ആ​ന​ത്തോ​ട് മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ 15 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. അ​ണ​ക്കെ​ട്ടി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്ക് വി​ട്ട​തോ​ടെ പ​മ്പാ ത്രി​വേ​ണി​യി​ൽ വെ​ള്ളം​ക​യ​റി. പ​മ്പ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 981.55 മീ​റ്റ​റെ​ത്തി. ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
More in Latest News :