കൊച്ചി: കളമശേരിയില്‍ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ്(72)ആണ് മരിച്ചത്.
ഇന്ന് രാവിലെ കളമശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് അപകടം നടന്നത്. മണ്ണിടിച്ചിലില്‍ തങ്കരാജ് കുടുങ്ങുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
തങ്കരാജിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണിടിച്ചിലില്‍ വലിയ കല്ല് തങ്കരാജിന്റെ ശരീരത്തില്‍ പതിച്ചിരുന്നു. മൃതദേഹം കളമശേരില മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.