കൊല്ലം: തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്കാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.