+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ അ​രി​ക്ക് രൂ​ക്ഷ ഗ​ന്ധം, ചാ​ക്ക് തു​റ​ന്ന​പ്പോ​ൾ ച​ത്ത പാ​മ്പ്! പ​രാ​തി

വയനാട്: റേ​ഷ​ൻ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ അ​രി​യി​ൽ പാ​ന്പി​ന്‍റെ ജ​ഡം. മു​തി​രേ​രി ക​രി​മ​ത്ത് പ​ണി​യ കോ​ള​നി​യി​ലെ ബേ​ബി​യു​ടെ കു​ടും​ബ​ത്തി​നു കി​ട്ടി​യ അ​രി​യി​ലാ​ണ് പാ​ന്പി​ന്‍റെ ഉ​ണ​ങ്ങി​യ ജ​ഡം
റേ​ഷ​ൻ അ​രി​ക്ക് രൂ​ക്ഷ ഗ​ന്ധം, ചാ​ക്ക് തു​റ​ന്ന​പ്പോ​ൾ ച​ത്ത പാ​മ്പ്! പ​രാ​തി
വയനാട്: റേ​ഷ​ൻ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ അ​രി​യി​ൽ പാ​ന്പി​ന്‍റെ ജ​ഡം. മു​തി​രേ​രി ക​രി​മ​ത്ത് പ​ണി​യ കോ​ള​നി​യി​ലെ ബേ​ബി​യു​ടെ കു​ടും​ബ​ത്തി​നു കി​ട്ടി​യ അ​രി​യി​ലാ​ണ് പാ​ന്പി​ന്‍റെ ഉ​ണ​ങ്ങി​യ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ​ക്ക് 50 കി​ലോ അ​രി​യാ​ണ് റേ​ഷ​ൻ വി​ഹി​ത​മാ​യി കി​ട്ടി​യ​ത്. ല​ഭി​ച്ച അ​രി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 30 കി​ലോ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

അ​രി​യി​ൽ നി​ന്ന് രൂ​ക്ഷ​ഗ​ന്ധം വ​ന്ന​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ടി​യി​ൽ പാ​ന്പി​ന്‍റെ ഉ​ണ​ങ്ങി​യ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചു. വെ​യ​ർ​ഹൗ​സി​ൽ നി​ന്നും ല​ഭി​ച്ച അ​രി ബേ​ബി കൊ​ണ്ടു​വ​ന്ന ചാ​ക്കി​ലേ​ക്ക് അ​തേ​പ​ടി പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് റേ​ഷ​ൻ ക​ട​യു​ട​മ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി റേ​ഷ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. റേ​ഷ​ന​രി എ​പ്പോ​ൾ എ​ത്ര അ​ള​വി​ൽ വാ​ങ്ങി എ​ന്നൊ​ക്കെ പ​രി​ശോ​ധി​ക്കും. ഇ​തി​നു ശേ​ഷം മാ​ത്ര​മേ പാ​ന്പ് ഇ​ങ്ങ​നെ റേ​ഷ​ന​രി​യി​ൽ എ​ത്തി എ​ന്ന​ത​ട​ക്കം വ്യ​ക്ത​മാ​കു​ക​യു​ള്ളു.

ഇ​തേ സ​മ​യം മ​റ്റു ജി​ല്ല​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ഗു​ണ​മേ​ന്മ കൂ​ടി​യ അ​രി വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ വ​യ​നാ​ട്ടി​ൽ ഗു​ണം കു​റ​ഞ്ഞ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി നേ​ര​ത്തെ ആ​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം അ​രി വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ച് ആ​ദി​വാ​സി​ക​ൾ​ക്ക​ട​ക്കം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.
More in Latest News :