+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കും; തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ
തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കും; തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​ഡ് അ​ല​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്താ​കെ ര​ണ്ടു ദി​വ​സം മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​താ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് കാ​ര​ണം. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നെ​യ്യാ​ർ, അ​രു​വി​ക്ക​ര, പേ​പ്പാ​റ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ശേ​ഷ​വും രാ​ത്രി​യും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
More in Latest News :