+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണിച്ചാർ പഞ്ചായത്തിൽ നാളെ മധുരമില്ല. പ​ഞ്ച​സാ​ര ഹ​ർ​ത്താ​ൽ!

ക​​​ണി​​​ച്ചാ​​​ർ (കണ്ണൂർ): രസകരമായൊരു ഹർത്താലുമായി നാളെ പുതിയ ചരിത്രം കുറിക്കുന്ന കണിച്ചാർ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഹർത്താലിനാണ് നാളെ പഞ്ചായത്ത് സാക്ഷ്യം വഹിക്കാനൊരുങ
കണിച്ചാർ പഞ്ചായത്തിൽ നാളെ മധുരമില്ല. പ​ഞ്ച​സാ​ര ഹ​ർ​ത്താ​ൽ!
ക​​​ണി​​​ച്ചാ​​​ർ (കണ്ണൂർ): രസകരമായൊരു ഹർത്താലുമായി നാളെ പുതിയ ചരിത്രം കുറിക്കുന്ന കണിച്ചാർ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഹർത്താലിനാണ് നാളെ പഞ്ചായത്ത് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ആരും കേട്ടുട്ടു കൂടിയില്ലാത്ത ഒരു ഹർത്താൽ, പഞ്ചസാര ഹർത്താൽ!

കേൾക്കുന്പോൾ തന്നെ ഒരു കൗതുകവും മധുരവും തോന്നുന്നില്ലേ. എന്നാൽ, നാളെ പഞ്ചായത്തിൽ മധുരമുണ്ടാകില്ല എന്നതാണ് ഈ ഹർത്താലിന്‍റെ സവിശേഷത. ലോ​​​ക പ്ര​​​മേ​​​ഹ ദി​​​ന​​​മാ​​​യ നാ​​ളെ ​ക​​​ണി​​​ച്ചാ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ഞ്ച​​​സാ​​​ര ഹ​​​ർ​​​ത്താ​​​ൽ ആ​​​ച​​​രി​​​ക്കുന്നു. എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും പ​​​ഞ്ച​​​സാ​​​ര ബ​​​ഹി​​​ഷ്കരി​​​ക്കും. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ മ​​​ധു​​​ര​​​മി​​​ല്ലാ​​​ത്ത ചാ​​​യ മാ​​​ത്ര​​​മേ ന​​​ൽ​​​കൂ. ക​​​ട​​​ക​​​ളി​​​ൽ പ​​​ഞ്ച​​​സാ​​​ര വി​​​ൽ​​​ക്കി​​​ല്ല.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ്ര​​​മേ​​​ഹ​​​രോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധം ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ല​​​ക്ഷ്യം. എ​​​ല്ലാ ക​​​ട​​​ക​​​ളി​​​ലും ഇ​​​തി​​​നു​​​വേ​​​ണ്ട ബാ​​​ന​​​ർ, നോ​​​ട്ടീ​​​സ് ഇ​​​വ​​​യെ​​​ല്ലാം പ​​​തി​​​പ്പി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്തുത​​​ല അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ന്‍റി തോ​​​മ​​​സ്, ആ​​​രോ​​​ഗ്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ജ​​​ൻ എ​​​ട​​​ത്താ​​​ഴെ, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​ ​​ഡി​​​ജി​​​ന പ്രി​​​യ, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഇ.​​​ജെ. അ​​​ഗ​​​സ്റ്റി​​​ൻ, ജെ​​​എ​​​ച്ച്ഐ​​​മാ​​​രാ​​​യ സ​​​ന്തോ​​​ഷ്, ഷൈ​​​നേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഒ​​​രു രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് വേ​​​ണ്ടി ഒ​​​രു പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​ത് ച​​​രി​​​ത്ര സം​​​ഭ​​​വ​​​മാ​​​കു​​​മെ​​​ന്ന് പ​​​രി​​​പാ​​​ടി​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ക​​​ണി​​​ച്ചാ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഇ.​​ജെ. അ​​​ഗ​​​സ്റ്റി​​​ൻ പ​​​റ​​​ഞ്ഞു.

ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള സംസ്ഥാനം കേരളമാണ്.

20 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ രോ​​​ഗി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​ഹ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി മാ​​​റു​​​ന്നു​​​വെ​​​ന്നു പ​​​ഠ​​​നം.എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​ണ് ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​. ന​​​ഗ​​​ര​​​ജ​​​ന​​​ത​​​യെ അ​​​പേ​​​ക്ഷി​​​ച്ച് ഗ്രാ​​​മീ​​​ണ ജ​​​ന​​​ത​​​യി​​​ല്‍ 11-19 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്‍​മാ​​​ര്‍​ക്കും 15-21 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ള്‍​ക്കും പ്ര​​​മേ​​​ഹ​​​രോ​​​ഗ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്.



ജീ​​​വി​​​ത​​​ശൈ​​​ലി​​​യെ​​​ക്കാ​​​ള്‍ ജ​​​നി​​​ത​​​ക പാ​​​ര​​​മ്പ​​​ര്യ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മേ​​​ഹ​​രോ​​​ഗി​​​ക​​​ളി​​​ല്‍ ക​​​ണ്ടു​​വ​​​രു​​​ന്ന​​​തെന്നു ഡി​​​ഡി​​​ആ​​​ര്‍​സി എ​​​സ്ആ​​​ര്‍​എ​​​ല്‍ ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക്‌​​​സ് കേ​​​ര​​​ള ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​അ​​​ജി​​​ത് ജോ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ലെ 65 ശ​​​ത​​​മാ​​​നം പ്ര​​​മേ​​​ഹ​​രോ​​​ഗ​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ള്‍​കൊ​​​ണ്ടു നി​​​യ​​​ന്ത്രി​​​ക്കാ​​​വു​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​മാ​​​ണ്.
More in Latest News :