അമ്പലപ്പുഴ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് നേടിയിട്ടും പ്ലസ്വൺ പ്രവേശനം ലഭിക്കാതെ രണ്ടു വിദ്യാർഥിനികൾ. കാക്കാഴം ലക്ഷംവീട്ടിൽ സിയാദ്-ഷെമി ദമ്പതികളുടെ മകൾ ഫാബിയാസ് എസ്. സിയാദ്, നീർക്കുന്നം തൈപ്പറമ്പിൽ നവാസ്-മോളി ദമ്പതികളുടെ മകൾ സിംലാ നവാസ് എന്നിവരുടെ തുടർ പoനമാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.
ഇരുവരും കാക്കാഴം ഗവ: ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ ഇരുവരും പ്ലസ് വണ്ണിന് ബയോളജി സയൻസ് ലഭിക്കുന്നതിനായി 11 സ്കൂളുകളിലാണ് അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ ഒരിടത്തും പ്രവേശനം ലഭിക്കാതെ വന്നതോടെ ഈ മിടുക്കികളുടെ തുടർപoനം പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞദിവസം പുന്നപ്രയിൽ സ്കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രിക്കു ഇരുവരും തങ്ങൾക്ക് പ്ലസ്വൺ പ്രവേശനം ഉറപ്പാക്കണമെന്നഭ്യർഥിച്ച് പരാതിയും നൽകി.