ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്ഷകറാലിക്കിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 83 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. ഓരോരുത്തര്‍ക്കും രണ്ടുലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി അറിയിച്ചു.
രാജ്യം ഞെട്ടിയ സംഭവമാണ് ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ വലിയ അക്രമം നടന്നു.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ റെഡ്ഫോര്‍ട്ടില്‍ പോലീസും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 83 പേരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.