+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ പീ​ഡ​ന​പ​രാ​തി; വ​നി​താ എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ വ​നി​ത എ​സ്‌​ഐ ക
വ്യാ​ജ പീ​ഡ​ന​പ​രാ​തി; വ​നി​താ എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ഴി​ക്കോ​ട്: വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ വ​നി​ത എ​സ്‌​ഐ കെ. ​സു​ഗ​ണ​വ​ല്ലി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

വാ​ട​ക കു​ടി​ശി​ക ചോ​ദി​ച്ച​തി​ന് വീ​ട്ടു​ട​മ​യ്‌​ക്കെ​തി​രെ​യാ​ണ് ഇ​വ​ര്‍ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി സു​ഗ​ണ​വ​ല്ലി വാ​ട​ക ന​ല്‍​കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി ​ഐ ഇ​വ​രെ ആ​ദ്യം വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ ഹാ​ജ​രാ​യി​ല്ല. തു​ട​ര്‍​ന്ന് നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം പ​ന്നി​യ​ങ്ക​ര സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സു​ഗ​ണ​വ​ല്ലി വീ​ട്ടു​ട​മ​യു​ടെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ത​ന്‍റെ കൈ​യി​ല്‍ ക​യ​റി പി​ടി​ച്ചെ​ന്നും വി​വാ​ഹ​മോ​തി​രം ഊ​രി​യെ​ടു​ത്തെ​ന്നും പ​രാ​തി ന​ല്‍​കി. വീ​ടി​ന് അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ 70,000 രൂ​പ ഉ​ള്‍​പ്പ​ടെ ഒ​രു ല​ക്ഷം രൂ​പ ത​നി​ക്ക് തി​രി​കെ ല​ഭി​ക്കാ​നു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്നി​യ​ങ്ക​ര പോ​ലീ​സ് വീ​ട്ടു​ട​മ​യു​ടെ മ​രു​മ​ക​നെ​തി​രേ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി കേ​സ് എ​ടു​ത്തു. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ട​ക കു​ടി​ശി​ക ചോ​ദി​ച്ച​തി​ലു​ള​ള വൈ​രാ​ഗ്യ​ത്തി​ൽ സു​ഗു​ണ​വ​ല്ലി കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണി​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. ‌

ഇ​തെ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രേ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പി​ന്നാ​ലെ ഇ​വ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :