ദുബായി: ട്വന്റി-20 ലോകകപ്പ് ഫൈനലിന് തയാറെടുക്കുന്ന ന്യൂസിലൻഡ് ടീമിന് തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡെവണ്‍ കോണ്‍വേയ്ക്ക് പരിക്കേറ്റതിനാൽ ഫൈനലിൽ കളിക്കാൻ കഴിയില്ല. വലതുകൈയ്ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേയാണ് ഫൈനൽ.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേ കോണ്‍വേ നേടിയ 38 പന്തിൽ 46 റണ്‍സ് കിവീസ് വിജയത്തിൽ നിർണായകമായിരുന്നു. ഫൈനലിൽ കോണ്‍വേയ്ക്ക് പകരം ആരും കളിക്കുമെന്ന് കിവീസ് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
ഫൈനലിന് മൂന്ന് ദിവസത്തിന് ശേഷം തുടങ്ങുന്ന ഇന്ത്യൻ പര്യടനത്തിലും കോണ്‍വേ കളിക്കില്ല. 17-നാണ് മൂന്ന് മത്സര ട്വന്റി-20 പരമ്പര തുടങ്ങുന്നത്. പിന്നാലെ രണ്ടു ടെസ്റ്റുകളും ഇന്ത്യയിൽ കിവീസ് കളിക്കുന്നുണ്ട്.