+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​പി​എ കേ​സ്: അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും എ​തി​രേ വ്യാ​പ​ക​മാ​യി യു​എ​പി​എ ചു​മ​ത്തി കേ​സെ​ടു​ത്ത​ത് അ​ട
യു​എ​പി​എ കേ​സ്: അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും എ​തി​രേ വ്യാ​പ​ക​മാ​യി യു​എ​പി​എ ചു​മ​ത്തി കേ​സെ​ടു​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട ന്യൂ​സ് ക്ലി​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ്യാം ​മീ​ര സിം​ഗ്, സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ എ​ഹ്തേ​ഷാം ഹ​ഷ്മി, അ​മി​ത് ശ്രീ​വാ​സ്ത​വ, അ​ൻ​സാ​ർ ഇ​ൻ​ഡോ​റി, മു​കേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ അ​ൻ​പ​തോ​ളം പേ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണാ​ണ് ഇ​ന്ന​ലെ വി​ഷ​യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. എ​ന്ത് കൊ​ണ്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ആ​രാ​ഞ്ഞു. ഹ​ർ​ജി​ക്കാ​ർ​ക്കെ​തി​രേ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ബെ​ഞ്ച് അ​റി​യി​ച്ചു.
More in Latest News :