+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് മു​ക​ളി​ല​ല്ലെ​ന്ന് ഓ​ർ​ക്ക​ണം; വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക

ല​ക്നോ: ഗോ​ര​ഖ്പു​ർ ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ക​ഫീ​ൽ ഖാ​നെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​
യോ​ഗി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് മു​ക​ളി​ല​ല്ലെ​ന്ന് ഓ​ർ​ക്ക​ണം; വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക
ല​ക്നോ: ഗോ​ര​ഖ്പു​ർ ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ക​ഫീ​ൽ ഖാ​നെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. യോ​ഗി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് മു​ക​ളി​ൽ അ​ല്ലെ​ന്ന് ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഫീ​ൽ ഖാ​നെ യു​പി സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തെ ഉ​പ​ദ്ര​വി​ക്കാ​നാ​ണ് വി​ദ്വേ​ഷ അ​ജ​ണ്ട​യാ​ൽ പ്ര​ചോ​ദി​ത​രാ​യ സ​ർ​ക്കാ​റി​ന്‍റെ നീ​ക്കം. നീ​തി തേ​ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഡോ. ​ക​ഫീ​ൽ ഖാ​നൊ​പ്പം കോ​ൺ​ഗ്ര​സ് ഉ​ണ്ടാ​കു​മെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി.

ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ് ക​ഫീ​ൽ ഖാ​ൻ. സ​സ്പെ​ൻ​ഷ​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി‌​ട്ട​ത്. ഖാ​നെ പു​റ​ത്താ​ക്കി​യ വാ​ര്‍​ത്ത സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചു.
More in Latest News :