ദിസ്പുർ: ആസാമില്‍ ഓട്ടോ റിക്ഷയും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. കരിംഗഞ്ചിലാണ് സംഭവം. ഛട് പൂജ കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ചത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എതിര്‍ദിശയില്‍ നിന്നും വന്ന ട്രക്ക് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒന്‍പത് പേര് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അപകടമുണ്ടായതിനു പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയെന്ന് പോലീസ് അറിയിച്ചു.