ചണ്ഡിഗഡ്: അഡ്വക്കേറ്റ് ജനറലിന്റെ രാജിയുമായി ബന്ധപ്പെട്ടു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി കീഴടങ്ങിയെന്നു മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കുറ്റപ്പെടുത്തി. എജിയുടെ ഓഫീസിനെ രാഷ്ട്രീയവത്കരിക്കുന്ന നടപടി ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നു കോണ്‍ഗ്രസ് നേതാവും അനന്ത്പുർ സാഹിബിൽനിന്നുള്ള എംപിയുമായി മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
എജിയായിരുന്ന എ.പി.എസ്. ദേവലിന്റെ രാജി അംഗീകരിച്ചതായി ചന്നി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണു പാർട്ടിക്കുള്ളിൽനിന്നുതന്നെ മുഖ്യമന്ത്രിക്കെതിരേ വിമർശനശരങ്ങൾ ഉയർന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ സമ്മർദത്തിനു വഴങ്ങിയാണ് എജിയെ നീക്കിയതെന്നാണു വിമർശനം.