+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തിമുന ഒടിക്കാൻ ഫ്രാൻസ്! കടുത്ത നടപടികളിലേക്ക്

പാ​​​രീ​​​സ്: അഭയാർഥികളായെത്തിയവർ നടത്തുന്ന കത്തിയാക്രമണം ഫ്രാൻസിനു തലവേദനയാകുന്നു. ഇതിനകം പല തവണ കത്തിയുമായി നിരപരാധികൾക്കു മേൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു. ഇന്നലെ പോലീസുകാർക്കു
കത്തിമുന ഒടിക്കാൻ ഫ്രാൻസ്! കടുത്ത നടപടികളിലേക്ക്
പാ​​​രീ​​​സ്: അഭയാർഥികളായെത്തിയവർ നടത്തുന്ന കത്തിയാക്രമണം ഫ്രാൻസിനു തലവേദനയാകുന്നു. ഇതിനകം പല തവണ കത്തിയുമായി നിരപരാധികൾക്കു മേൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു.

ഇന്നലെ പോലീസുകാർക്കു നേരേയായിരുന്നു ആക്രമണം. ഇതോടെ നേരത്തെ തന്നെ ഇസ്‌ലാമിക തീവ്രവാദത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചുതുടങ്ങിയ ഫ്രാൻസ് നടപടികൾ കൂടുതൽ കടുപ്പിക്കാൻ ശ്രമം തുടങ്ങി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതു പരമപ്രധാനമാണെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു.



ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെ അനുയായികളായി മാറുന്നവരാണ് ആക്രമണം നടത്തുന്നവരിൽ ഏറെയുമെന്നാണ് റിപ്പോർട്ട്.തോക്കുപോലെയുള്ള ആയുധങ്ങൾ സംഘടിപ്പിക്കാനും ആസൂത്രണം നടത്താനും കഴിയാത്ത സാഹചര്യത്തിൽ കത്തിയുമായി ജനക്കൂട്ടത്തിനിടയിൽ ആക്രമണം നടത്തുകയെന്നതാണ് ഇപ്പോൾ തീവ്രവാദികൾ രൂപപ്പെടുത്തിയിരിക്കുന്ന തന്ത്രം. രണ്ടു പോലീസുകാരാണ് ഏറ്റവുമൊടുവിൽ ഫ്രാൻസിൽ കത്തി ആക്രമണത്തിന് ഇരയായത്.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ കാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്പി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രെ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​ (37)യും രണ്ടു കൂ​​​ട്ടാ​​​ളി​​​ക​​​ളും ചേർന്നാണ് ആക്രമിച്ചത്. അക്രമിയുമായി ബന്ധമുള്ള മൂന്നുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്,

രാ​​​വി​​​ലെ പ​​​ട്രോ​​​ളിം​​ഗി​​നു പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​നിര​​യാ​​യ​​ത്. പോലീസ് ഒാഫീസറുടെ നെഞ്ചിലാണ് കത്തി കുത്തിയത്. രണ്ടാമത്തെ ആളെ ആക്രമിക്കാൻ ഒരുന്പെടുന്നതിനു മുന്പ് പോലീസ് ഇയാളെ കീഴ്പ്പെടുത്തി. ക​​​വ​​​ചി​​​ത വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​ർ​​​ക്കു കാര്യമായ ​​​പരിക്കേറ്റില്ല. ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​താ പോ​​​ലീ​​​സാ​​​ണ്.

പോ​​​ലീ​​​സു​​​കാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്താ​​​ണ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ്‌​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ക്ര​​​മി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് മ​​​റ്റു ര​​​ണ്ടു പേ​​​ർ. മൂ​​​വ​​​രും ഒ​​​ന്നി​​​ച്ചാ​​​ണു വ​​​ന്ന​​​ത്.

അ​​​ക്ര​​​മി 2009-ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് 2016-ൽ ​​​ഫ്രാ​​​ൻ​​​സി​​​ലും എ​​​ത്തി​​​യ ആ​​​ളാ​​​ണ്. ഇ​​​തു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​കാ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കൊ​​​ല​​​പാ​​​ത​​​ക ​​​ശ്ര​​​മ​​​ത്തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. അന്വേഷണം പുരോഗമിക്കുന്നതോടെ ഭീകരവാദത്തിനെതിരായ വകുപ്പുകളും ചേർത്ത് കേസെടുക്കും. അക്രമികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നു ഭരണകൂടം അറിയിച്ചു.

ഇതിനിടെ, നോ​​​ർ​​​വീ​​​ജി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​സ്‌​​​ലോ​​​യി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഒരാൾ ശ്രമിച്ചു. ഇയാ​​​ളെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. അതേസമയം, സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ ​​​ബ​​​ന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്തിയിയിട്ടില്ലെന്നും അ​​​ക്ര​​​മി​​​ക്കു ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​ര​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​യാ​​​ളെ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. നേരത്തെ അന്പെയ്ത് ആളുകളെ കൊലപ്പെടുത്തിയ സംഭവവും ചില രാജ്യങ്ങളിൽ അരങ്ങേറിയിരുന്നു.
More in Latest News :