+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വ​സ​ഹാ​യം​പി​ള്ള;​ വിശുദ്ധനാകുന്ന ആദ്യ ഇന്ത്യൻ അല്മായൻ

വ​ത്തി​ക്കാ​ൻ​സി​റ്റി: ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ഭാരത കത്തോലിക്ക സഭ ആഹ്ലാദത്തിൽ. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ അല്മായനാണ് ദേവസഹ
ദേ​വ​സ​ഹാ​യം​പി​ള്ള;​ വിശുദ്ധനാകുന്ന ആദ്യ ഇന്ത്യൻ അല്മായൻ
വ​ത്തി​ക്കാ​ൻ​സി​റ്റി: ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ഭാരത കത്തോലിക്ക സഭ ആഹ്ലാദത്തിൽ. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ അല്മായനാണ് ദേവസഹായം പിള്ള. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ദേ​വ​സ​ഹാ​യം പി​ള്ള​യ​ട​ക്കം ഏ​ഴ് വാ​ഴ്ത്ത​പ്പെ​ട്ട​വ​രെയാണ് അ​ടു​ത്ത മേ​യ് 15ന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം നാ​മ​ക​ര​ണ​ന​ട​പ​ടി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ൺ​ഗ്രി​ഗേ​ഷ​ൻ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മ​ർ​ചെ​ല്ലോ സെ​മ​രാ​രോ പാ​പ്പാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ചയി​ലാ​ണ് തീ​യ​തി തീ​രു​മാ​ന​മാ​യ​ത്.



ക​ഴി​ഞ്ഞ മേയ് മൂ​ന്നി​നു ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കർദിനാൾമാരുടെ ആലോചനാ യോഗം ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, കോവിഡ് സാ​ഹ​ച​ര്യം മൂ​ലം വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കാം എ​ന്നാ​ണു തീ​രു​മാ​നി​ച്ച​ത്.

ഏഴു പേർ

ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ആ​ദ്യ​അല്മാ​യ വി​ശു​ദ്ധ​നാ​യ ദേ​വ​സ​ഹാ​യംപി​ള്ള, അ​ൾ​ജീ​രി​യ​യി​ൽ ര​ക്ത​സാ​ക്ഷി​യാ​യ ഫ്ര​ഞ്ച് മി​ഷ​ന​റി വൈ​ദി​ക​നാ​യ ചാ​ൾ​സ് ദി ​ഫു ക്കോ, ​വൊ​ക്കേ​ഷ​നി​സ്റ്റ് സ​ഭാ സ്ഥാ​പ​ക​നാ​യ ഫാ. ​ജ​സ്റ്റി​നോ റു​സോ​ളി​ലോ, ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള വൈ​ദി​ക​നാ​യ ചെ​സാ​ർ ദെ ​ബ്യു, ഇ​റ്റ​ലി​യി​ലെ ബെ​ർ​ഗ​മോ​യി​ൽ​നി​ന്നു​ള്ള ഫാ. ​ലൂ​യി​ജി മ​രി​യ, ഇ​റ്റ​ലി​യി​ൽ ജ​നി​ച്ച് യു​റു​ഗ്വെയി​ൽ മ​ര​ണ​മ​ട​ഞ്ഞ ക​പ്പു​ച്ചി​ൻ സി​സ്റ്റ​റാ​യ അ​ന്ന മ​രി​യാ റു​ബാ​ത്ത, ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള തി​രു​ക്കു​ടും​ബ സ​ന്യാ​സ​സ​മൂ​ഹ സ്ഥാ​പ​ക​യാ​യ സി​സ്റ്റ​ർ മ​രി​യ ഡൊ​മെ​നി​ക്ക മാ​ന്തോ​വാ​നി എ​ന്നി​വ​രെ​യാ​ണ് മേയ് 15ന് വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

വർത്തമാനപ്പുസ്തകത്തിൽ

ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ നാ​മ​ക​ര​ണ​ത്തി​നാ​യി ആ​ദ്യം വ​ത്തി​ക്കാ​നി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത് മാ​ർ ജോ​സ​ഫ് ക​രി​യാ​റ്റി​ലും പാ​റേ​മ്മാ​ക്ക​ൽ തോ​മാ​ക​ത്ത​നാ​രും ചേ​ർ​ന്നാ​ണ്. അ​വ​രു​ടെ റോ​മാ​യാ​ത്ര​യു​ടെ (1778-1786) വി​വ​ര​ണ​മാ​യ വർ​ത്ത​മാ​ന​പ്പു​സ്ത​ക​ത്തി​ൽ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​വ​രു​ടെ അ​പേ​ക്ഷ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കോ​ട്ടാ​ർ രൂ​പ​ത ബി​ഷ​പ് 2004ൽ ​ന​ൽ​കി​യ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ മേ​ലാ​ണ് ഇ​പ്പോ​ൾ നാ​മ​ക​ര​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ൽനിന്നും കേ​ര​ള​ത്തി​ൽനിന്നും നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ എ​ത്തി​ച്ചേ​രു​ന്ന ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ ക​ബ​റി​ടം നാ​ഗ​ർ​കോ​വി​ലി​ലെ കോ​ട്ടാ​ർ രൂപതയുടെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലാ​ണു​ള്ള​ത്.

ദേവസഹായംപിള്ള

നാ​ഗ​ർ​കോ​വി​ലി​നു സ​മീ​പം ന​ട്ടാ​ല​ത്ത് ഹൈ​ന്ദ​വ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച നീ​ല​ക​ണ്ഠ​പി​ള്ള തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ൽ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. നേ​മ​ത്ത് ഈ​ശോ​സ​ഭാ വൈ​ദി​ക​നി​ൽ​നി​ന്ന് ജ്ഞാ​ന​സ്നാ​നം സ്വീ​ക​രി​ച്ച​തോ​ടെ ദേ​വ​സ​ഹാ​യം​പി​ള്ള​യെ​ന്ന പേ​രു സ്വീ​ക​രി​ച്ചു.

മേ​ല​ധി​കാ​രി​ക​ളു​ടെ അ​പ്രീ​തി​യെ​ത്തു​ട​ർ​ന്നു നാ​ലു​കൊ​ല്ലം ജ​യി​ലി​ൽ അ​ട​ച്ച​ ശേ​ഷം 1752 ജ​നു​വ​രി 14ന് ​വെ​ടി​വ​ച്ചു​കൊന്നു. 260 വ​ർ​ഷ​ങ്ങ​ൾ​ക്കു ​ശേ​ഷം 2012 ഡി​സം​ബ​ർ ര​ണ്ടി​നു കോ​ട്ടാ​ർ ക​ത്തീ​ഡ്ര​ലി​ൽവ​ച്ചാ​ണ് ദേ​വ​സ​ഹാ​യം​പി​ള്ള​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.
More in Latest News :